Join News @ Iritty Whats App Group

പാകിസ്ഥാൻ നിർമ്മിത ഗ്രനേഡുമായി പഞ്ചാബ് സ്വദേശി പിടിയിൽ; ഗ്രനേഡുകൾ കണ്ടെടുത്ത് പൊലീസ്

ദില്ലി:പാകിസ്ഥാൻ നിർമ്മിത ഗ്രനേഡുമായി പഞ്ചാബ് സ്വദേശി പിടിയിൽ. തരൺ സ്വദേശി രവീന്ദർ സിംഗിനെയാണ് അമൃത്സർ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് രണ്ട് ഹാൻ്ഡ് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തു. ഇവ പാകിസ്ഥാൻ ഗ്രനേഡുകളാണെന്നും പാക്കിസ്ഥാനിൽ നിന്ന് അതിർത്തി കടന്ന് എത്തിച്ചവയാണെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ രവീന്ദർ സിംഗിന് പാക്കിസ്ഥാനിലെ ഐഎസ്ഐ ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നതായും പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നോ കൂടുതൽ ആയുധങ്ങൾ ഇത്തരത്തിൽ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ടോ എന്നതിലടക്കം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group