Join News @ Iritty Whats App Group

ലഡാക്ക് സംഘർഷം; സംഘടനകളുമായി ച‍ർച്ച നടത്തി കേന്ദ്ര സർക്കാർ,സംസ്ഥാന പദവിയുൾപ്പെടെ വിഷയമായി

ദില്ലി: ലഡാക്കിലെ സംഘടനകളുമായി കേന്ദ്ര സർക്കർ ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ കാർ​ഗിൽ ഡെമോക്രാറ്റിക് അലയൻസ്, ലേ അപെക്സ് ബോഡി എന്നീ സംഘടനകളുമായാണ് ചർച്ച നടന്നത്. രണ്ട് സംഘടനകളുടെയും മൂന്ന് പ്രതിനിധികൾ വീതം ചർച്ചയിൽ പങ്കെടുത്തു. ലഡാക്ക് എംപിയും അഭിഭാഷകരും ചർച്ചയിൽ ഉണ്ടായിരുന്നു. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നതും, ലഡാക്ക് നിവാസികൾകളെ സർക്കാർ ജോലിയിൽ നിയമിക്കണമെന്ന ആവശ്യങ്ങളാണ് സംഘടനകൾ ചർച്ചയിൽ ഉയർത്തിയത്. സപ്റ്റംബർ 24 ന് സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭത്തിന് നേതൃത്ത്വം നൽകിയ സോനം വാങ്ചുക് ഇപ്പോഴും ജയിലിലാണ്.

അതേസമയം സംഘർഷത്തിൽ കേന്ദ്ര സർക്കാർ ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാൻ അധ്യക്ഷനായ സമിതിയ്ക്കാണ് അന്വേഷണ ചുമതല. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. ഒടുവിൽ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ് ചുക്കിന്‍റെ നിലപാട്. സോനത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group