Join News @ Iritty Whats App Group

ആലുവയിൽ കത്തെഴുതി വെച്ച് രാത്രിയിൽ വീട് വിട്ടിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ 14 കാരനെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. ചെങ്ങമനാട് ദേശം സ്വദേശിയായ ഒമ്പതാം വിദ്യാർത്ഥിയെ ഇന്നലെ രാത്രി മുതലാണ് കാണാതായത്. കുട്ടിയെ അച്ഛനൊപ്പം വീട്ടിലേക്ക് അയച്ചു. ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു വിദ്യാർത്ഥി. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ട്രെയിനിൽ നിന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group