Join News @ Iritty Whats App Group

'ലക്ഷ്യം നവകേരളം', കേരള വികസന പരിപാടിയുമായി സര്‍ക്കാര്‍; ജനങ്ങൾക്ക് പറയനുള്ളത് കേൾക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള വികസന പരുപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തിലാണ് നവകേരള നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്. നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യത്തിന്‍റെ പുതിയ മാതൃക ലോകത്തിന് മുന്നില്‍ തന്നെ സമ്മാനിക്കാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നതെന്നും നാടിന്റെ വികസനം ജനങ്ങളുടെ അനിവാര്യതകൾ ആഴത്തിൽ മനസിലാക്കുന്നത് ആകണം. ജനങ്ങളുമായി നിരന്തരം സംവദിച്ചാണ് സർക്കാർ മുന്നോട്ട് പോയത്. ഇനിയും ക്രിയാത്മക ഇടപെടലുണ്ടാകും. സമഗ്രമായ പഠന പദ്ധതിക്ക് സർക്കാർ ഒരുങ്ങുകയാണ്. നവകേരള ക്ഷേമ വിവര ശേഖരണ പരിപാടി ജനങ്ങൾക്ക് പറയാനുള്ളത് സൂക്ഷ്മമായി കേൾക്കും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കും, വിശദമായ റിപ്പോർട്ടും വികസന മാർഗരേഖയും ഉണ്ടാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group