Join News @ Iritty Whats App Group

പൊലീസുകാരൻ്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു; ആക്രമിച്ചത് സ്വർണ മോഷണത്തിന്, ഞെട്ടിക്കുന്ന സംഭവം നടന്നത് ഈ മാസം 9ന്

പത്തനംതിട്ട: സ്വർണ മോഷണത്തിനായി പൊലീസുകാരൻ്റെ ഭാര്യ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ സ്വദേശി ലതാകുമാരി (61)ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം. ഓക്ടോബർ 9 നായിരുന്നു സംഭവം. കേസിൽ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരിയായ സുമയ്യ അയൽക്കാരി ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തുക ആയിരുന്നു. ഓഹരി ട്രേഡിംഗിൽ ഉണ്ടായ നഷ്ടം നികത്താൻ ആയിരുന്നു മോഷണമെന്ന് സുമയ്യ പൊലീസിന് മൊഴി നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group