ബ്രിട്ടീഷുകാര്‍ക്കെതിരായി പടപൊരുതിയ വീരകേരള വര്‍മ്മ പഴശ്ശി രാജാവിന്‍റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പഴശ്ശി സ്‌മൃതിമന്ദിരം ചരിത്രഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുന്നു.
ചരിത്ര മ്യൂസിയം, ആംഫിതിയേറ്റര്‍, വിശ്രമകേന്ദ്രം, കുട്ടികള്‍ക്ക് കളിസ്‌ഥലം, ഭക്ഷണശാല എന്നിവ നിര്‍മിക്കുന്നത്. പഴശ്ശി സ്‌മൃതി മന്ദിരത്തിന്റെ പിന്‍വശത്തായാണ് സ്‌റ്റേജും പാര്‍ക്ക് ഉള്‍പ്പടെയുള്ളവയും നിര്‍മിക്കുന്നത്.രണ്ടു വര്‍ഷം മുമ്ബാണ് പഴശ്ശി സ്‌മൃതിമന്ദിരം നവീകരണപ്രവൃത്തി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തത്.കിഫ്‌ബിയില്‍ നിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പഴശ്ശി സ്‌മൃതി മന്ദിരം നവീകരിക്കുന്നത്.തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌മാരക കേന്ദ്രം ഒരുക്കുന്നത്.
പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് പുതിയ തലമുറയ്‌ക്ക് മനസിലാക്കാന്‍ കഴിയുന്ന വിധത്തിലാണ് മ്യൂസിയം ഉള്‍പ്പടെ ഒരുക്കുക. കെഐഐഡിസിയാണ് നവീകരണ പ്രവൃത്തിയുടെ പദ്ധതി രേഖ തയ്ാറായക്കിയത്. നഗരസഭ ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറിയ സ്‌ഥലമാണിത്. പഴശ്ശിയില്‍ 2014 ലാണ് പഴശ്ശിരാജയുടെ കോവിലകം സ്‌ഥിതി ചെയ്‌തിരുന്ന സ്‌ഥലത്ത് കൂത്തമ്ബലത്തിന്റെ മാതൃകയില്‍ സ്‌മൃതിമന്ദിരം പണിതത്. പിന്നീട് 2016ല്‍ സ്‌മൃതിമന്ദിരത്തില്‍ പഴശ്ശിരാജയുടെ വീട്ടിത്തടി കൊണ്ടുള്ള പ്രതിമയും സ്‌ഥാപിച്ചു. പഴശ്ശിരാജയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടം ഉള്‍പ്പടെയുള്ള ഇവിടെ ചുചുമര്‍ചിത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് സ്‌ഥാപിക്കാനും മുമ്ബ് പദ്ധതി തയ്യാറാക്കിയിരുന്നു. ഉരുവച്ചാലില്‍ നിര്‍മിക്കുന്ന കലാസാംസ്‌ക്കാരിക കേന്ദ്രത്തിലും പഴശ്ശി മൗണ്ടെയ്‌ന്‍ എന്ന പേരില്‍ അഡ്വഞ്ചര്‍ പാര്‍ക്കും മറ്റു സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
Post a Comment