കൊച്ചി:നടൻ ദുൽഖർ സൽമാന്റെ കാർ വിട്ടു നൽകും. 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകുന്നത്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെതാണ് ഉത്തരവ്. വാഹനം കേരളത്തിന് പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ദുൽഖറിനൊപ്പം റോബിൻ എന്നയാളുടെ വാഹനം കൂടി വിട്ടു നൽകുമെന്ന് കസ്റ്റംസ് അറിയിച്ചു.
20 ശതമാനം ബാങ്ക് ഗ്യാരണ്ടി, എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണം: ദുൽഖർ സൽമാൻ്റെ ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകും
News@Iritty
0
Post a Comment