കണ്ണൂർ :സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം ഒക്ടോബർ 20ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷനാകും.ആധുനിക സൗകര്യങ്ങളുഈഓഫീസ് , എ.കെ.ജി. ഹാള്‍, ചടയൻ ഹാള്‍, പാട്യം പഠന ഗവേഷണകേന്ദ്രം തുടങ്ങിയവ തളാപ്പില്‍ പഴയ ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിർമ്മിച്ച ഓഫിസില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1972 സെപ്തംബർ 23 ന് അഴീക്കോടൻ രാഘവൻ രക്തസാക്ഷിയായി ഒരു വർഷത്തിന് ശേഷം 1973 ഡിസംബർ 05 നാണ്‌അഴീക്കോടൻ സ്മാരക മന്ദിരം തളാപ്പില്‍ എ.കെ.ജി. ഉദ്ഘാടനം ചെയ്തത്. ഇ.എം.എസ്. അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
സ്വകാര്യവ്യക്തിയില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ കെട്ടിടം അന്ന് തന്നെ 52 വർഷം പഴക്കമുള്ളതായിരുന്നുഎ.കെ.ജി യുടെ സ്മരണയ്ക്കായ് എ.കെ.ജി സ്മാരക ഹാള്‍1980 മാർച്ച് 22 ന് എ.വി. കുഞ്ഞമ്ബു ഉദ്ഘാടനം ചെയ്തു. പിണറായി വിജയനായിരുന്നു അദ്ധ്യക്ഷൻ.ചടയൻ ഗോവിന്ദൻ സ്മാരക മന്ദിരം 2000 മാർച്ച് 19 ന് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ജയരാജനായിരുന്നു അധ്യക്ഷൻ ഒരു നൂറ്റാണ്ടിലേറെ പഴക്കംചെന്ന കെട്ടിടം. പലഭാഗങ്ങളും തകർന്നുവീണു ചോർന്നൊലിക്കുന്ന അവസ്ഥ വന്നിരുന്നു. ഈ ഘട്ടത്തില്‍ പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് പാർട്ടി തീരുമാനിച്ചു. 2024 ഫെബ്രുവരി 24 ന് പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 20 മാസം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തികരിച്ചത്.
പഴയ കെട്ടിടത്തിന്റെ മാതൃകയില്‍ പഴയ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തടി ഉപയോഗിച്ച് അഞ്ച്നില കെട്ടിടം 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി. ഹാള്‍ വിവിധ യോഗങ്ങള്‍ക്ക് കോണ്‍ഫറൻസ് ഹാള്‍ ജില്ലാ കമ്മിറ്റി യോഗ മീറ്റിംഗ്-സെക്രട്ടറിയേറ്റ് മീറ്റിംഗ് ഹാള്‍ പാട്യം പഠന ഗവേഷണ കേന്ദ്രം - ലൈബ്രറി പ്രസ്സ് കോണ്‍ഫറൻസ് ഹാള്‍ സോഷ്യല്‍മീഡിയ റൂം എന്നിവയാണ് പുതിയ ഓഫീസ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിനായുള്ള നിർമ്മാണഫണ്ട് - പാർട്ടി അംഗങ്ങളില്‍ നിന്നും തൊഴിലാളികളില്‍ നിന്നുമാണ് ശേഖരിച്ചത്.
ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാർട്ടി സംവിധാനമാണ് കണ്ണൂരിലുള്ളത്.18 ഏരിയ കമ്മിറ്റികള്‍ - 249 ലോക്കല്‍ കമ്മിറ്റികള്‍ -4421 ബ്രാഞ്ചുകള്‍ എന്നിവയില്‍ 65466 പാർട്ടി അംഗങ്ങളുണ്ട്. 26322 അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമുണ്ട്.ഈ അംഗങ്ങള്‍ സ്വമേധയാ നല്‍കിയ സംഭാവന 500 രൂപ മുതല്‍ ഉയർന്ന തുകകള്‍ സ്വീകരിച്ചു കൊണ്ടാണ് കെട്ടിട നിർമ്മാണം നടത്തിയത്.കമ്മ്യൂണിസ്റ്റുകാർ ഉണ്ടാക്കിയ ഓഫീസാണ് കണ്ണൂരിലെ പുതിയ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. ബഹുജനങ്ങളെ പങ്കെടുപ്പിക്കുന്നതിൻ്റെ സൗകര്യാർത്ഥം കണ്ണൂർ
കലക്ടേറ്റ് മൈതാനിയില്‍ നടക്കുന്നഉദ്ഘാടന പരിപാടി കമ്മ്യൂണിസ്റ്റ് - തൊഴിലാളി മഹാസംഗമമാകും.
കണ്ണൂർ കലക്ടറേറ്റ് മൈതാനിയില്‍ 4 മണി സംഭാവന നല്‍കിയ പാർട്ടി മെമ്ബർമാരെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി ക്ഷണിക്കും.
പഴയകാല നേതാക്കള്‍ ,കുടുംബാംഗങ്ങള്‍ - ഏരിയ കമ്മിറ്റി അംഗങ്ങള്‍ വരെ അടിയന്തിരാവസ്ഥ പീഡിതർ , പൊലി സില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും കൊടിയ മർദ്ദനംവും ആക്രമണം ഏറ്റുവാങ്ങേണ്ടിവന്നവർ രക്തസാക്ഷി കുടുംബങ്ങള്‍ കള്ളക്കേസില്‍ ജയിലില്‍ കിടക്കുന്നവരുടെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ വൻ ജനാവലി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുമെന്ന്
കണ്ണൂർജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രാജേഷ് , എം. പ്രകാശൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment