Join News @ Iritty Whats App Group

അമേരിക്കയിൽ കൊവിഡ് 19, പനി രോഗവ്യാപന ഭീതി; രോഗബാധ തടയാൻ മാസ്‌ക് നിർബന്ധമാക്കി കാലിഫോർണിയയിലെ സൊനോമ കൗണ്ടി

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള പ്രധാന നഗരമായ സൊനോമ കൗണ്ടിയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് 19 വ്യാപന സാധ്യതയും പനി സീസണിൻ്റെ തുടക്കവുമാണ് തീരുമാനത്തിലേക്ക് നയിച്ചത്. നവംബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്‌ക് നിർബന്ധമാക്കിയത്. കെഎൻ95, കെഎൻ94, എൻ95 മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്നവർക്കും കാൻസർ രോഗികളടക്കമുള്ള വിഭാഗങ്ങളെ സംരക്ഷിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുമാണ് ഈ നിബന്ധനകളെന്ന് സൊനോമ ഹെൽത്ത് വകുപ്പ് വ്യക്തമാക്കി.

മാസ്‌ക് നിർബന്ധമാക്കിയതിനൊപ്പം കോവിഡ്-19, ഫ്ലൂ വാക്സിനുകൾ ആറുമാസം പ്രായം കഴിഞ്ഞ എല്ലാവരും എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. അടുത്തിടെ അമേരിക്കയിൽ കൊവിഡ് എക്സ് എഫ് ജി ‘സ്ട്രാറ്റസ്’ വകഭേദം വ്യാപകമായി പടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ നൗകാസ്റ്റ് പുറത്തുവിട്ട മെയ് മാസത്തിലെ കണക്കുകൾ പ്രകാരം, എക്സ് എഫ് ജി വകഭേദം അമേരിക്കയിൽ മൂന്ന് ശതമാനമായിരുന്നു. സെപ്റ്റംബർ 27 വരെയുള്ള നാല് ആഴ്ചകളിൽ അത് 85% കേസുകൾക്ക് കാരണമായതായി കണ്ടെത്തി. ഇതേ തുടർന്നാണ് സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group