Join News @ Iritty Whats App Group

കണ്ണൂര്‍ ചൊക്ളിയില്‍ കാല്‍നട യാത്രികനെ ഇടിച്ചു തെറുപ്പിച്ച്‌ കടന്ന് കളഞ്ഞ 17 വയസുകാരൻ പിടിയില്‍

ചൊക്ളി :കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചതിനു ശേഷം നിർത്താതെ പോയ കുട്ടി ഡ്രൈവർ പിടിയില്‍..കാല്‍നട യാത്രികനെഇടിച്ച വാഹനം ചൊക്ലി പൊലീസിന്റെ സാഹസികമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്.


പെരിങ്ങത്തൂർ-കരിയാട് റോഡില്‍ ബാലൻപീടിക യില്‍ കഴിഞ്ഞ ഒക്ടോബർ പത്തിന് രാത്രി ഏഴു മണിക്കും 7:15-നും ഇടയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിർത്താതെ പോയ വാഹനത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിച്ചാണ് ചൊക്ലി പൊലിസ് പിടികൂടിയത്.

തന്നെഅജ്ഞാത വാഹനം ഇടിച്ച്‌ നിർത്താതെ പോയെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഓടിച്ചിരുന്നത് KL18T1972 എന്ന രജിസ്ട്രേഷൻ നമ്ബർ ഉള്ള റോയല്‍ എൻഫീല്‍ഡ് കമ്ബനിയുടെ ബുള്ളറ്റാണെന്ന് കണ്ടെത്തുകയും വാഹനം ഓടിച്ചത് 17 വയസ്സുകാരനാണെന്ന് പൊലീസിന് ബോധ്യമാവുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു .

ചൊക്ലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മഹേഷിൻ്റെ നിർദ്ദേശപ്രകാരം സിവില്‍ പോലീസ് ഓഫീസർമാരായ അഖില്‍, ശ്രീനിഷ്, ബാഗീഷ് എന്നിവർ ചേർന്ന് മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കാല്‍ നടയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചതിനു ശേഷംനിർത്താതെ പോയ വാഹനത്തെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group