Join News @ Iritty Whats App Group

രാത്രി 10 മണിക്ക് കണ്ണൂരിലെ ലേഡീസ് ഹോസ്റ്റലിൽ ഒരാൾ, അതിക്രമിച്ച് കയറിയ യുവാവിനെ കൈയ്യോടെ പിടികൂടി നാട്ടുകാർ

കണ്ണൂർ: കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ യുവാവിനെ പിടികൂടി. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. താവക്കരയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലാണ് യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. കണ്ണൂർ നഗരപരിധിയിൽ തന്നെ താമസിക്കുന്ന യുവാവാണ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത്. ഹോസ്റ്റൽ വളപ്പിലേക്ക് കയറിയ ഇയാളെ ജീവനക്കാർ പിടിച്ചു വെച്ചു. പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു

ഒരു ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്ത് എത്തിയത്. വാഹനം ഹോസ്റ്റിലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് അകത്ത് കടക്കുകയായിരുന്നു. പക്ഷേ ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു. വാർഡൻ പറഞ്ഞതനുസരിച്ച് പരിശോധിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ കണ്ട് മതിൽ ചാടി ഇറങ്ങി ഓടിയ പ്രതിയെ 100 മീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്നാണ് സൂചന. പ്രതി ഒറ്റക്കാണോ, മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group