ദോഹ: ഖത്തറിന് പിന്തുണ അറിയിക്കാൻ യുഎഇ പ്രസിഡന്റ് ദോഹയിലെത്തി. സൗദി, ജോർദാൻ ഭരണാധികാരികളും ഇന്നെത്തും. ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഖത്തറിലെ ഷൂറ കൗൺസിലും രംഗത്തെത്തി. യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഷാഷ്മിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണം അടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
യുഎഇ പ്രസിഡന്റ് ദോഹയിൽ; ഖത്തറിന് പിന്തുണ അറിയിക്കാൻ സന്ദർശനം, സൗദി ജോർദാൻ ഭരണാധികാരികളും ഇന്നെത്തും
News@Iritty
0
Post a Comment