Join News @ Iritty Whats App Group

അനധികൃത കച്ചവടത്തിനെതിരേ വ്യാപാരികളുടെ പ്രതിഷേധം

ളിപ്പറമ്ബ്: ഓണക്കാല കച്ചവടം ഇല്ലാതാക്കുന്ന രീതിയില്‍ തളിപ്പറമ്ബ് നഗരത്തില്‍ അനധികൃത കച്ചവടം നടത്താൻ നഗരസഭ കൂട്ടുനില്ക്കുന്നുവെന്ന് തളിപ്പറമ്ബ് മർച്ചന്‍റ്സ് അസോസിയേഷൻ നേതാക്കള്‍ ആരോപിച്ചു.


നഗരസഭയുടെ വ്യാപാരി ദ്രോഹ നടപടി തുടർന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തു വരുമെന്നും നേതാക്കളായ കെ.എസ്. റിയാസും വി. താജുദ്ദീനും പറഞ്ഞു.

നഗരസഭ അനുമതി നല്കിയെന്ന പേരില്‍ കച്ചവട സ്ഥാപനങ്ങളുടെ മുന്നില്‍ വലിയ ടെന്‍റ്കെട്ടി നടത്തുന്ന തെരുവു കച്ചവടം വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്. ടെന്‍റ് മറഞ്ഞ് സ്ഥാപനം കാണാത്ത സാഹചര്യമാണ്.

ആളുകള്‍ക്ക് സ്ഥാപനങ്ങളിലേക്ക് കയറാൻ പോലും സാധിക്കുന്നില്ല. ദേശീയപാതയില്‍ കോഫി ഹൗസിന് സമീപം ടെന്‍റ് കെട്ടി പൂ വ്യാപാരം നടത്തുന്നതുമായി ബന്ധപെട്ട് അവിടെയുള്ള വ്യാപാരികള്‍ പരാതി പറഞ്ഞതിനെ തുടർന്ന് പോലിസിനെയും നഗരസഭ അധികൃതരേയും വിവരം അറിയിച്ചു. തുടർന്ന് പോലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടെന്‍റ് അഴിച്ചുമാറ്റി മറവ് ഒഴിവാക്കിയാണ് പൂ വ്യാപാരം പുനരാംരംഭിച്ചത്

Post a Comment

Previous Post Next Post
Join Our Whats App Group