Join News @ Iritty Whats App Group

ബില്ലടക്കാൻ പണമില്ലാതെ യുവാവ്; സഹായഹസ്തവുമായി സാന്ത്വനം പ്രവര്‍ത്തകര്‍

രിയാരം | ഡിസ്ചാർജ് ചെയ്‌ത്‌ ആറ് ദിവസം കഴിഞ്ഞിട്ടും ബില്ലടക്കാൻ പണമില്ലാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഹൃദയാലയം വാർഡില്‍ തുടർന്ന യുവാവിന് കൈതാങ്ങായി പരിയാരം എസ് വൈ എസ് സാന്ത്വന കേന്ദ്രം പ്രവർത്തകർ.


കാസർഗോഡ് സ്വദേശി മു ഹമ്മദ് റഫീഖ് (40) ആണ് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ വാർഡില്‍ കഴിഞ്ഞത്.

നിർധന കുടുംബാംഗമായ റഫീഖിന് ഭാര്യയും മൂന്ന് പെണ്‍മക്കളടക്കം നാല് മക്കളുമാണ്. വാടക വീട്ടില്‍ കഴിയുന്ന റഫീഖിനോട് അരലക്ഷത്തോളം രൂപ ബില്ല് അടക്കണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോള്‍ അതിന് കഴിയാതെ ആശുപത്രിയില്‍ തന്നെ കഴിഞ്ഞ വിവരം സാന്ത്വന കേന്ദ്രം പ്രവർത്തകർ അറിഞ്ഞു

സാന്ത്വന കേന്ദ്രം ഡയറക്ടറും എസ് വൈ എസ് ജില്ലാ പ്രസിഡന്റുമായ മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മലിൻ്റെ നേതൃത്വത്തില്‍ അരലക്ഷത്തോളം രൂപ അടച്ച്‌ റഫീഖിനെ ഡിസ്‌ചാർജ്ജ് ചെയ്ത‌ത് കാസർകോട്ടെ വീട്ടിലെത്തിച്ചു.

അനസ് അമാനി, ശരീഫ് പരിയാരം, റിയാസ് പിലാത്തറ, റഫീഖ് പാണപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് പണം സംഘടിപ്പിച്ച്‌ ആശുപത്രി ബില്ലടച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group