Join News @ Iritty Whats App Group

നിയന്ത്രണംവിട്ട ജീപ്പ് ബസ്കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്ക് പാഞ്ഞു കയറി ജീപ് യാത്രികൻ മരിച്ചു

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവിൽ ജീപ്പ് നിയന്ത്രണം
വിട്ട ജീപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി
ജീപ്പ് യാത്രികൻ മരിച്ചു. രണ്ടാംകടവ് സ്വദേശി പുതിയാകുളങ്ങര
വർക്കി (പാപ്പച്ചൻ - 60) ആണ് മരിച്ചത്. ഒപ്പമുണ്ടകുയിരുന്ന ഷാജി
കുന്നേൽച്ചെരുവിലിനെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹന ഉടമയും ഡ്രൈവറുമായിരുന്ന
ജോസഫ് ചേന്നംകുളം പരിക്കേൽക്കാതെ രക്ഷപെട്ടു.
ശനിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു അപകടം.
മൃതദേഹം മറ്റു നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക്
മാറ്റി. ഭാര്യ: മേരി. മക്കൾ: മേൽജോ, പരേതയായ മെൽജി. മരുമകൾ :
ഡീന

Post a Comment

Previous Post Next Post
Join Our Whats App Group