ഇരിട്ടി: ഓണം സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി ഇരിട്ടി എക്സൈസ് റേഞ്ചും പേരാവൂർ സർക്കിള്‍ ഭക്ഷ്യാസുരക്ഷ വകുപ്പും സംയുക്തമായി സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ പരിശോധന നടത്തി.
പായം പഞ്ചായത്തിലെ കുന്നോത്ത്, കൂട്ടുപുഴ, പേരട്ട എന്നിവിടങ്ങളിലെ സ്കൂള്‍ പരിസരങ്ങളിലെ കടകളിലാണ് പരിശോധന നടത്തിയത്.
കടകളില്‍ പാൻമസാല തുടങ്ങി ലഹരിവസ്തുക്കള്‍, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ എന്നിവ സൂഷിക്കുകയോ വില്ക്കുകയോ ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് കടയുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പരിശോധന വരുംദിവസങ്ങളില്‍ മറ്റുപഞ്ചായത്തുകളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇരിട്ടി റേഞ്ച് ഇൻസ്പെക്ടർ ഇ.പി. വിപിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എസ്. മഹേഷ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. സുലൈമാൻ, സി.എം. ജയിംസ്, സിവില്‍ എക്സൈസ് ഓഫീസർ പി.ജി. അഖില്‍, വനിത സിവില്‍ എക്സൈസ് ഓഫീസർ വി. ശരണ്യ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ടി. ജോർജ് എന്നിവർ പങ്കെടുത്തു.
Post a Comment