Join News @ Iritty Whats App Group

കേരഗ്രാമം പദ്ധതിക്ക് ആറളത്ത് തുടക്കമായി

ഇരിട്ടി: ആറളം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സമഗ്ര നാളികേര വികസന പദ്ധതി പ്രകാരം കേര കർഷകരുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂർ എം എൽ എ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ കെ. വേലായുധൻ മുഖ്യാതിഥി ആയിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ മാത്യു പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ സി.മധുസൂദനൻ സെമിനാറിൽ വിഷയാവതരണം നടത്തി. ഇരിട്ടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. ബീന, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജസ്സിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസഫ് അന്ത്യാംകുളം, വൽസ ജോസ്, ഇ.സി.രാജു ,കൃഷി ഓഫീസർ ആർ . ശരത്കൃഷ്ണ, കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് എന്നിവർ സംസാരിച്ചു. സെപ്തംബർ 10 നുള്ളിൽ വാർഡ് തല സർവ്വെ പൂർത്തിയാക്കി എത്രയും പെട്ടെന്നു തന്നെ കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള ഊർജ്ജിത പ്രവർത്തനമാണ് കൃഷി ഭവൻ നടത്തിവരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group