Join News @ Iritty Whats App Group

ഇരിട്ടിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണ ശ്രമം

ഇരിട്ടി : ഇരിട്ടിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണ ശ്രമം. കഴിഞ്ഞദിവസം രാത്രിയോടെ ആയിരുന്നു സംഭവം. ഇരിട്ടി നേരം പോക്ക്‌ താലൂക്ക് ആശുപത്രി റോഡിലെ ഖാദി വസ്രാലയത്തിന് സമീപം ജഗൻ നിവാസിൽ ജഗൻമയന്റെ തറവാട് വീടാണ് മോഷ്ടാവ് കുത്തി തുറന്നത്. വീടിന്റെ മുൻവശത്തെ വാതിൽ പിക്കാസുകൊണ്ട് കുത്തിപൊളിക്കുകയായിരുന്നു. പൊളിക്കാൻ ഉപയോഗിച്ച പിക്കാസിന്റെ കൈപ്പിടി പൊട്ടിയതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലുള്ള അലമാരയും മേശയും ഉൾപ്പെടെയുള്ളവയുടെ പൂട്ട് പൊളിച്ച് സാധനങ്ങൾ എല്ലാം വലിച്ചുവാരിയിട്ട നിലയിലാണുള്ളത്. ഇന്ന് രാവിലെയോടെയാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇരിട്ടി പോലീസിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group