കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തിൽ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം. മധുര ബെഞ്ച് ഹർജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം. അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.
റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുൻപു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ പറയുന്നു. ദുരന്തത്തിനു പിന്നിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.
എന്നാൽ പൊലീസ് ലാത്തിവീശിയിട്ടില്ലെന്നും പ്രകോപനം ഉണ്ടാക്കുന്ന ഒന്നും നടന്നിട്ടില്ലെന്നും തമിഴ്‌നാട് എഡിജിപി എസ്.ഡേവിഡ്‌സൺ പറഞ്ഞു. കരൂരിൽ കല്ലേറ് നടന്നിട്ടില്ല. ടിവികെയാണ് മാർഗനിർദേശങ്ങൾ ലംഘിച്ചത്. വിജയ് ചടങ്ങൾ ലംഘിച്ചെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.
അപകടത്തിനു തൊട്ടുപിന്നാലെ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. വിരമിച്ച ജഡ്ജി അരുണ ജഗദീഷൻ സംഭവസ്ഥലം സന്ദർശിച്ചു. അതേസമയം, വിജയ്‌യുടെ റാലി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ക
Post a Comment