മട്ടന്നൂർ:പ്രസംഗവേദിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു.
മട്ടന്നൂർ തെളുപ്പ് രാമനിലയത്തിൽ സി നാരായണൻ മാസ്റ്ററാ (90) ണ് മരിച്ചത്.
കയനി യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്.
തെളുപ്പ് ഇ എം എസ് സ്മാരക വായനശാല സ്ഥാപക സെക്രട്ടറിയാണ്. ഞായറാഴ്ച വായനശാലയിൽ നടന്ന ചതയം, ഓണാഘോഷ പരിപാടിയിൽ ആശംസാപ്രസംഗം നടത്തിയശേഷം വേദിയിൽ കുഴഞ്ഞുവീഴുക യായിരുന്നു. സംസ്കാരം തിങ്കൾ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ കെ കെ സരോജിനി.
മക്കൾ: കെ കെ സുരേഷ് (വിമുക്തഭടൻ), സതീഷ്, സജിത്ത് (മൃഗാശുപത്രി, കണ്ണൂർ), സുധീപ്, പരേത നായ കെ കെ പ്രദീപ്. മരുമക്കൾ: സി സുമംഗല, കെ മിനില, ബിന്ദു.
Post a Comment