Join News @ Iritty Whats App Group

വെളിയമ്ബ്ര എളന്നൂരില്‍ പുഴയില്‍ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.

ട്ടന്നൂർ: വെളിയമ്ബ്ര എളന്നൂരില്‍ പുഴയില്‍ ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.


വെളിയമ്ബ്ര എളന്നൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴിക്കോട് കുറ്റിയാടി സ്വദേശിനി ഇർഫാന (18)യാണ് ഒഴുക്കില്‍പ്പെട്ടത്.വിവിധയിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും സിവില്‍ ഡിഫൻസ് അംഗങ്ങളും ചേർന്ന് തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ തെരഞ്ഞിട്ടും ഇർഫാനയെ കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ തെരച്ചില്‍ നിർത്തി



ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അവധിയായതിനാല്‍ വെളിയമ്ബ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു ഇർഫാന. ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. . ഞായറാഴ്ച രാവിലെ വീണ്ടും തുടങ്ങും.

ഖലീല്‍ റഹ്മാന്റേയും സമീറയുടെയും മകളാണ് ഇർഫാന. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ഉണ്ടായതിനാല്‍ പഴശ്ശി അണക്കെട്ടിന്റെ ഭാഗമായ പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group