Join News @ Iritty Whats App Group

പരിയാരത്ത് മെത്തഫിറ്റാമിനുമായി യുവതി പിടിയില്‍; റിമാൻഡില്‍

രിയാരം: മെത്തഫിറ്റാമിൻ സഹിതം പിടിയിലായ യുവതിയെ റിമാൻഡ് ചെയ്തു. പി പ്രജിത (30) യാണ് റിമാൻഡിലായത്.


പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ വൈ ജസീറലിയും സംഘവും പരിയാരം ആയുർവേദ മെഡിക്കല്‍ കോളേജിന് സമീപം വെച്ച്‌ നടത്തിയ പരിശോധനയിലാണ് 0.375 ഗ്രാം മെത്തഫിറ്റാമിൻ കൈവശം വെച്ച കുറ്റത്തിന് യുവതിയെ പിടികൂടിയത്. യുവതി മയക്കുമരുന്ന് വില്‍പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

പരിയാരം മെഡിക്കല്‍ കോളേജ് പോലുള്ള പരിസരങ്ങള്‍ വില്‍പനക്കായി തിരഞ്ഞെടുക്കുന്നത്, തിരക്കുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ശ്രദ്ധിക്കില്ല എന്ന വിശ്വാസത്തിലാണെന്ന് ഇവർ മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂർ-കാസർകോട് ജില്ലകളിലെ യുവതീ-യുവാക്കള്‍ക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളതെന്ന് എക്സൈസ് അറിയിച്ചു.


അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പി സർവ്വഞ്ജൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് വി പി ശ്രീകുമാർ, പി പി രജിരാഗ്, സിവില്‍ എക്സൈസ് ഓഫിസർമാരായ കെ രമിത്ത്, കെ വി ഷൈമ, ഡ്രൈവർ ജോജൻ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group