Join News @ Iritty Whats App Group

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം; തെരച്ചിലില്‍ ഒന്നും കണ്ടെത്തിയില്ല; ചപ്പാരപ്പടവ് സ്വദേശി പിടിയില്‍




ണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം കണ്ണൂർ റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു.


ഇന്നലെ രാത്രി 11.ഓടെയാണ് കണ്ണൂർ സിറ്റി പോലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം എത്തിയത്. തുടർന്ന് സിറ്റി പോലീസ് കണ്ണൂർ റെയില്‍വേ പോലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരി, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, റെയില്‍വേ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ സാധിച്ചില്ല. 

ഇന്ന് പുലർച്ചെ 2.45 ഓടെ തെരച്ചില്‍ അവസാനിപ്പിച്ചു. ഫോണ്‍ വന്ന വഴി നോക്കി പോലീസ് നടത്തിയ അന്വേഷണത്തില്‍ ചപ്പാരപ്പടവ് സ്വദേശിയായ ഒരാളാണ് ഇതിന്‍റെ പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഫോണ്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Post a Comment

Previous Post Next Post
Join Our Whats App Group