ഇരിട്ടി: ജനമൈത്രി പോലീസ് ഈന്തുംകരി പട്ടികവർഗ ഉന്നതിയില്‍ നടത്തിയ ജനസന്പർക്ക പരിപാടിയില്‍ നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു.
ഉന്നതിയിലെ രണ്ടു പേർക്കാണ് തയ്യല്‍ മെഷീനുകള്‍ സ്പോണ്‍സർഷിപ്പിലൂടെ വിതരണം ചെയ്തത്.
കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് അംഗം ജോസ് എ വണ്‍, എസ്‌എച്ച്‌ഒ കെ.ജെ. വിനോയ്, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് നജ്മി, സ്പോണ്‍സർമാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment