Join News @ Iritty Whats App Group

സ്വകാര്യ ബസ്സിൽ അനധികൃതമായി ഫിറ്റ് ചെയ്ത് ശബ്ദശല്യം ഉണ്ടാക്കിയ എയർ ഹോൺ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അഴിപ്പിച്ചു

ഇരിട്ടി: സ്വകാര്യ ബസ്സിൽ അനധികൃതമായി ഫിറ്റ് ചെയ്ത് ശബ്ദശല്യം ഉണ്ടാക്കിയ
എയർ ഹോൺ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അഴിപ്പിച്ചു. കൊട്ടിയൂർ - ഇരിട്ടി
- മണിക്കടവ് റൂട്ടിലോടുന്ന പ്രസാദം ബസ്സിലെ എയർ ഹോണാണ് മോട്ടോർ വാഹന
വകുപ്പ് അധികൃതർ എത്തിയഴിപ്പിച്ചത്. വലിയ ശബ്ദത്തിൽ യാത്രക്കാർക്കും മറ്റ് വാ
യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഹോൺ മുഴക്കിയത് ശ്രദ്ധയിൽ പെട്ട
നാട്ടുകാർ മോട്ടോർ വാഹന വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇരട്ടി
ബസ്റ്റാൻഡിൽ എത്തിയ ബസ് പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് അധികൃതർ
എയർ ഹോൺ കസ്റ്റഡിയിലെടുക്കുകയും 2000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ആറി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. എ. സുമേഷിന്റെ നേതൃത്വ
ആയിരുന്നു നടപടി. വരും ദിവസങ്ങളിൽ മറ്റ് ബസുകളും പരിശോധിക്കുമെന്ന് മോട്ടോർ
വാഹന വകുപ്പ് അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group