Join News @ Iritty Whats App Group

വന്യമൃഗശല്യം: നിയമ ഭേദഗതിക്ക് ഡല്‍ഹിയില്‍ സമരമുഖം തുറക്കുമെന്ന് സംയുക്ത കിസാൻ മോര്‍ച്ച

ണ്ണൂർ: രാജ്യത്തെ എല്ലാ നിയമങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്തെങ്കിലും 1972-ലെ വന്യജീവി സംരക്ഷണ നിയമം 53 വർഷമായിട്ടും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകാത്തത് ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്നതിന് തുല്യമാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കള്‍.


വന്യജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃതമായ ഭേദഗതി ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച ഡല്‍ഹിയില്‍ സമരമുഖം തുറക്കുമെന്നും ഡല്‍ഹി കർഷക സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാൻ മോർച്ച നേതാക്കളായ ലഖ്വിന്ദർ സിംഗ് ഔലാഖ്, സുഖ്ജീത് സിംഗ് ഹർഡോജൻ, അംഗ്രേസിംഗ് ബൂട്ടേവാല എന്നിവർ പറഞ്ഞു.

വെള്ളരിക്കുണ്ടില്‍ നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് പിന്തുണ നല്‍കുന്നതിനായി എത്തിയ നേതാക്കള്‍ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും കുടുംബാംഗങ്ങളെയും ഗുരുതരമായി പരിക്കേറ്റവരെയും വന്യമൃഗ ആക്രമണത്തില്‍ വ്യാപകമായി നശിച്ച കൃഷിയിടങ്ങളും സന്ദർശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group