Join News @ Iritty Whats App Group

"സ്വത്വം അമൂല്യം, സ്ത്രീത്വം അഭിമാനം" എന്ന പ്രമേയത്തിൽ എം.എസ്.എഫ് ഇരിട്ടി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കിഗായ് വിദ്യാർത്ഥിനി സംഗമം സംഘടിപ്പിച്ചു

ഇരിട്ടി : "സ്വത്വം അമൂല്യം, സ്ത്രീത്വം അഭിമാനം" എന്ന പ്രമേയത്തിൽ എം.എസ്.എഫ് ഇരിട്ടി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കിഗായ് വിദ്യാർത്ഥിനി സംഗമം സംഘടിപ്പിച്ചു. എം.എസ്.എഫ് ഹരിത സംസ്ഥാന വൈസ് ചെയർപേഴ്സൺ നഹ് ല സഈദ് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹരിത കണ്ണൂർ ജില്ലാ ജോയിൻ കൺവീനർ ഷഹാന, മുസ്‌ലിം ലീഗ് ശാഖ പ്രസിഡന്റ്‌ തറാൽ ഈസ, എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷമൽ വമ്പൻ, ജനറൽ സെക്രട്ടറി സാദിഖ് സി.കെ, വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ബൽക്കീസ്, സെക്രട്ടറി ജുമൈല, എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറിമാരായ ഷബ്‌ന ഷെറിൻ, ഷഹറുബാന എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post
Join Our Whats App Group