വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മിനി ജോബ് ഫെയർ സെപ്റ്റംബർ എട്ടിന് കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ.വനിത കോളജില്‍ രാവിലെ ഒൻപത് മണി മുതല്‍ നടക്കും.
ക്ലാറ്റ് 2026: നിയമ ബിരുദം നേടാൻ അവസരം
ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് സർക്കാതിതര മേഖലകളിലെ പ്രാദേശിക തൊഴിലസരങ്ങള്‍ ലഭ്യമാക്കുകയാണ് മിനി ജോബ് ഫെയർ വഴി വിജ്ഞാന കേരളം പദ്ധതി ലക്ഷ്യമിടുന്നത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും ചേർന്നാണ് കണ്ണൂർ മിനി ജോബ് ഫെയറിന് നേതൃത്വം നല്‍കുന്നത്. വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 200 ലധികം തസ്തികകളും 1200 ലധികം തൊഴിലവസരങ്ങളും ലഭ്യമാണ്.
കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്ബുകളിലേക്ക് നിയമനം
പത്താം തരം മുതല്‍ വി എച്ച് എസ് സി,, ബിരുദ-ബിരുദാനന്തര ബിരുദധാരികള്‍ക്കും ഐടിഐ, പോളിടെക്നിക്, ബിടെക് തുടങ്ങിയ പ്രഫഷണല്‍ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്ന നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഇതോടൊപ്പം മെഡിക്കല്‍, പാരാമെഡിക്കല്‍ മേഖലയിലുള്ള ഉദ്യോഗാർത്ഥികള്‍ക്കും ധാരാളം അവസരങ്ങളുണ്ട്.
വിവിധ മേഖലകളില്‍ നിന്നും 45 കമ്ബനികളാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നത്. ജോബ് ഫെയറില്‍ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികള്‍ താഴെ കൊടുത്ത ഗൂഗിള്‍ ഫോം രജിസ്റ്റർ ചെയ്യുക. https://forms.gle/mJmiDY4Ne1awchYi8 കാലത്ത് ഒൻപത് മണി മുതല്‍ രജിസ്ട്രേഷൻ ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത വർക്ക് സ്പോട്ട് രജിസ്ട്രേഷഷൻ സൗകര്യം ലഭ്യമായിരിക്കും.
Post a Comment