Join News @ Iritty Whats App Group

മലയോര മേഖലയില്‍ കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞു

ഇരിട്ടി:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു.


പാലപ്പുഴ പാലത്തില്‍ വെള്ളം കയറി.

ചൊവ്വാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയില്‍ അനുഭവപ്പെടുന്നത്. ഇരിട്ടി, ആറളം, കൊട്ടിയൂർ മേഖലകളില്‍ ബുധനാഴ്ച പുലർച്ചേ വരെയും കനത്ത മഴ തുടർന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളിലടക്കം വെള്ളംകയറി.

ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായതോടെ ആറളം പാലപ്പുഴ പാലത്തില്‍ വെള്ളം കയറി. ആറളം വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയിട്ടുണ്ടോയെന്നും സംശയമുണ്ട്. അതിശക്തമായ കാറ്റും പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കണ്ണൂർ ടൗണ്‍, തളിപ്പറമ്ബ് മേഖലകളില്‍ തെളിഞ്ഞ കാലാവസ്ഥയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group