Join News @ Iritty Whats App Group

അയ്യപ്പസം​ഗമത്തിൽ പ്രതീക്ഷച്ചതിൽ കൂടുതൽ പങ്കാളിത്തം, ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് 4126 പേർ, ദേവസ്വം മന്ത്രി

പത്തനംതിട്ട:പമ്പയിൽ സംഘടിപ്പിച്ച ആ​ഗോള അയ്യപ്പസം​ഗമത്തിൽ പ്രതീക്ഷച്ചതിൽ കൂടുതൽ പങ്കാളിത്തം ഉണ്ടായെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. 4126 പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2125 പേർ കേരളത്തിന് പുറത്തുനിന്നും എത്തിയവരാണ്. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ളവരാണ് കൂടുതലുള്ളത്. വിദേശത്തുനിന്നും 182 പേരെത്തി. ഇതിൽ ശ്രീലങ്കയിൽ നിന്നുള്ളവരാണ് കൂടുതൽ. സം​ഗമത്തിൽ പങ്കെടുത്ത 1819 പേർ കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും 28ഓളം സംഘടനകളും അയ്യപ്പസം​ഗമത്തിൽ പങ്കെടുത്തെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഒരു പരാതിയും ഇല്ലാതെയാണ് അയ്യപ്പ സം​ഗമം നടത്തിയത്. ചർച്ചകളിൽ ഒരു കൗണ്ടറിലെ മാത്രം എണ്ണമെടുത്ത് തെറ്റായ സംഖ്യ നൽകി. സം​ഗമത്തിൽ നിന്നും ശബരിമല വികസനത്തിന് ലഭിച്ച നിർദേശങ്ങൾ നടപ്പാക്കുന്നതിനായി 18 അം​ഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്പോൺസർമാർ പലരും വന്നു. ധാരണയാക്കിയ ശേഷം അറിയിക്കാം എന്ന് പറഞ്ഞെന്നും മന്ത്രി പറഞ്ഞു. കൂ‌ടാതെ ഒക്ടോബറിൽ രാഷ്ട്രപതി ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഏതുസമയത്തും സജ്ജമാണെന്ന് രാഷ്ട്രപതി ഭവനെ തിരികെ അറിയിച്ചതായും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group