തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും 26 -ാം തിയതിയും വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 26 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ ജാഗ്രത. ഇതിനൊപ്പം 3 ദിവസം ഇടിമിന്നൽ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും 26 നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്
കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്, വെള്ളിയാഴ്ച 4 ജില്ലകളിൽ യെല്ലോ അലർട്ട്; 3 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ ജാഗ്രത
News@Iritty
0
Post a Comment