Join News @ Iritty Whats App Group

‘സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍’; 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വസ്ഥ് നാരി സശക്ത് പരിവാര്‍ അഭിയാന്‍, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പ്രഖ്യാപനങ്ങള്‍. പിറന്നാൾ ദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ഏറെയും.

മധ്യപ്രദേശിലെ ഥാറിലെ പരിപാടിക്കിടെയാണ് പ്രധാനമന്ത്രി 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്‌തത്‌. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉദ്ഘാടന പ്രസം​ഗത്തിൽ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.

അതേസമയം ഇന്ത്യയുടെ ആക്രമണം ജെയ്‌ഷെ സ്ഥിരീകരിച്ചുവെന്ന് മോദി പറഞ്ഞു. ജയ്‌ഷെ ഭീകരന്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തെയടക്കം ഇന്ത്യ നശിപ്പിച്ചു. പുതിയ ഇന്ത്യ ആണവ ഭീഷണിയില്‍ ഭയക്കില്ല. എന്നും മോദി പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കാനാണ്. സംസ്ഥാനത്തിന്റെ ഖജനാവ് ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തെക്കാള്‍ വലുതല്ല. പുതിയ ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണികളെയും ഭയക്കുന്നില്ലെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group