Join News @ Iritty Whats App Group

നബിദിന റാലിക്കിടെ ക്ഷേത്രത്തിനുനേരേ സല്യൂട്ട്; ഒറ്റദിവസം കണ്ടത്‌ 20 ലക്ഷം പേര്‍

പാലക്കുന്ന് (കാസർകോട്): നബിദിനറാലിയുടെ മുൻനിരക്കാരായ യൂണിഫോം ധരിച്ച വൊളന്റിയർമാർ നല്‍കിയ ഒരു സല്യൂട്ടിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ഒരുദിവസം പിന്നിട്ടപ്പോള്‍ കണ്ടത് 20 ലക്ഷത്തോളം പേർ.


കോട്ടിക്കുളം നൂറുല്‍ ഹുദ മദ്രസയുടെ നബിദിന റാലിക്കിടെ മുൻനിരക്കാർ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയപ്പോള്‍ ക്ഷേത്രത്തിലേക്ക് തിരിഞ്ഞുനിന്ന് നല്‍കിയ സല്യൂട്ടിന്റെ വീഡിയോ ആണ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായത്. പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി അൻഷിത്ത് അശോകാണ് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാവിലെ 11.30-ന് പാലക്കുന്ന് ക്ഷേത്രത്തിന് മുൻവശമുള്ള അച്ഛൻ അശോകന്റെ ഫാൻസി കടയില്‍ അൻഷിത്ത് ഇരിക്കുമ്ബോഴാണ് നബിദിനറാലി വന്നത്. വൊളന്റിയർമാർ ക്ഷേത്രത്തിനുനേരേ സല്യൂട്ട് ചെയ്യുന്ന രംഗം കണ്ട് കൗതുകം തോന്നിയ അൻഷിത്ത് വീഡിയോ ചിത്രീകരിച്ച്‌ വൈകിട്ട് അഞ്ചോടെ ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഈ വീഡിയോ പറന്നുതുടങ്ങി.ഇൻസ്റ്റഗ്രാമില്‍ ഞായറാഴ്ച രാത്രി 8.25 ആയപ്പോള്‍ 20 ലക്ഷം പേർ വീഡിയോ കണ്ടുകഴിഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group