ഇരിട്ടി: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
ബാലസഭ, അങ്കണവാടി കുട്ടികൾ, കുടുംബശ്രീ അംഗങ്ങൾ, അംഗ
പരിമിതർ, വയോജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി മൂന്നു ദിവസം
നീണ്ടു നിൽക്കുന്ന ഇരിട്ടി ഫെസ്റ്റ് 2025 ന് തുടക്കമായി. ഫെസ്റ്റിന്
തുടക്കം കുറിച്ചുകൊണ്ട് സി ഡി എസ് ബാലസഭയുടെ ആഭിമുഖ്യത്തിൽ
ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ബാലസഭ കലോത്സവം
മയിൽപീലി " സിനിമാ സംവിധായകൻ രാജീവ് നടുവനാട് ഉത്ഘാടനം
ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത അദ്ധ്യക്ഷത
വഹിച്ചു. കൗൺസിലർമാരായ പി.രഘു, സി.കെ. അനിത, പി.രജിഷ, സി
ഡി എസ് ചെയർപേഴ്സൺ കെ.സ്മിത, സി ഡി എസ് മെമ്പർ ബിജിന
എന്നിവർ പ്രസംഗിച്ചു.
Post a Comment