തളിപ്പറമ്ബ: അല്‍ മഖർ മഹബ്ബ കോണ്‍ഫറൻസ് ഈ മാസം 11ന് വൈകിട്ട് അഞ്ച് മുതല്‍ നാടുകാണി ദാറുല്‍ അമാൻ അല്‍ മഖർ ക്യാംപസില്‍ നടക്കും.
മൗലിദ് ജല്‍സ, പ്രകീർത്തന സദസ്സ്, മദ്ഹുർറസൂല്‍ പ്രഭാഷണം തുടങ്ങി വിവിധ പരിപാടികളോടെയാണ് പരിപാടി. മദ്ഹുർറസൂല്‍ പ്രഭാഷണത്തിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി നേതൃത്വം നല്‍കും.
സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, പട്ടുവം കെ പി അബൂബക്ർ മൗലവി, എം വി അബ്ദുർറഹ്മാൻ ബാഖവി പരിയാരം, അബ്ദുല്‍ ഗഫൂർ ബാഖവി അല്‍ കാമിലി പെരുമുഖം, പി പി അബ്ദുല്‍ ഹകീം സഅദി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, പി കെ അലിക്കുഞ്ഞി ദാരിമി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, എം കെ ഹാമിദ് മാസ്റ്റർ ചൊവ്വ, കെ അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി, കെ അബ്ദുർ റശീദ് മാസ്റ്റർ നരിക്കോട്, ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, കെ പി അബ്ദുല്‍ ജബ്ബാർ ഹാജി, പി കെ ഉമർ മൗലവി, എം വി നാസർ ഹാജി കുപ്പം, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, ഡോ. മുഹമ്മദ് സ്വാലിഹ് ബുഖാരി മഞ്ചേരി, അബ്ദുല്ല അമാനി കെല്ലൂർ, അബ്ദുസ്സലാം അമാനി ചിപ്പാർ സംബന്ധിക്കും
Post a Comment