Join News @ Iritty Whats App Group

കാട്ടുപന്നികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു; ആശങ്കയില്‍ മലയോര ജനത

യ്യാവൂര്‍: മലയോര മേഖലയില്‍ കാട്ടുപന്നികള്‍ യാതൊരു കാരണവുമില്ലാതെ ചത്തു കിടക്കുന്നത്‌ പതിവാകുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചന്ദനക്കാംപാറ മേഖലയിലെ ഒന്നാം പാലം മാവും തോട്‌ നറുക്കും ചീത്ത എന്നിവിടങ്ങളിലും പൈസക്കരിയിലെ ചില സ്വകാര്യ വ്യക്‌തികളുടെ പറമ്ബിലും ആണ്‌ കാട്ടുപന്നികള്‍ ചത്തുകിടക്കുന്നതായി കാണപ്പെട്ടത്‌.



മുന്‍കാലങ്ങളില്‍ മൃഗവേട്ടകാര്‍ വെക്കുന്ന കെണിയിലും മറ്റും കുടുങ്ങിയും പന്നികളും മറ്റു കാട്ടു മൃഗങ്ങളും ചാവാറുണ്ടെങ്കിലും അത്തരത്തില്‍ യാതൊന്നും ഇല്ലാതെ തന്നെ പന്നികള്‍ വ്യാപകമായി ചാവുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്‌.
പന്നികള്‍ക്ക്‌ എന്തെങ്കിലും പകര്‍ച്ചവ്യാധി പോലെയുള്ള അസുഖങ്ങള്‍ ഉള്ളതുകൊണ്ടാവാം വ്യാപകമായി ചാവുന്നത്‌ എന്നാണ്‌ സംശയിക്കുന്നത്‌. ഇങ്ങനെ ചത്ത പന്നികള്‍ കാണുമ്ബോള്‍ ഫോറസ്‌റ്റ് അധികൃതരെ വിവരം അറിയിച്ചാലും അവര്‍ സ്‌ഥലത്തെത്തുകയോ പന്നികളെ പോസ്‌റ്റ്മോര്‍ട്ടം ചെയ്യുന്നതിനോ, പരിശോധിക്കുന്നതിനോ തയ്യാറാവുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്‌. പന്നികള്‍ ചത്തതായി പോസ്‌റ്റര്‍മാരെ വിവരമറിയിച്ചാല്‍ സ്‌ഥലം ഉടമസ്‌ഥരോട്‌ തന്നെ അതിനെ കുഴിച്ചുമൂടാനാണ്‌ ഫോറസ്‌റ്റ് ഉദാ്യേഗസ്‌ഥര്‍ മറുപടി നല്‍കുന്നത്‌. ഇതും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. പന്നികള്‍ ചത്തോടുങ്ങുന്നതിനു പിന്നില്‍ മാരകമായ വല്ല അസുഖങ്ങള്‍ ഉണ്ടോ എന്നും ആയത്‌ നാട്ടിലെ വളര്‍ത്തു മൃഗങ്ങളിലേക്കും ഫാമുകളിലെവളര്‍ത്തു മൃഗങ്ങളിലേക്കും പടര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കണം എന്നാണ്‌ ജനങ്ങളുടെ ആവശ്യം. ഭക്ഷണത്തിനായി കാട്ടുപന്നികളെ വേട്ടയാടുന്ന സംഘങ്ങള്‍ മലയോര പ്രദേശങ്ങളില്‍ ഉണ്ട്‌ ഇത്തരത്തില്‍ അസുഖബാധിതരായ പന്നികളെയാണ്‌ വേട്ടയാടപ്പെടുന്നതെങ്കില്‍ അവ കഴിക്കുന്ന മനുഷ്യരിലേക്കും അസുഖങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്‌, എന്നതും ജനങ്ങളെഭീതിയിലാഴ്‌ത്തുന്നുണ്ട്‌. ഫോറസ്‌റ്റ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്‌.

ജനവാസ മേഖലയില്‍ കാട്ടുപന്നികള്‍ ചത്തുവീഴുന്നതിന്റെ കാരണം കണ്ടെത്തണം

ശ്രീകണ്‌ഠാപുരം: കര്‍ണ്ണാടക, കേരള സംസ്‌ഥാനങ്ങളുടെ വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ ആടാംപാറ, വഞ്ചിയം, ഒന്നാമ്ബാലം ,പാടംകവല, കാഞ്ഞിരക്കൊല്ലി പ്രദേശങ്ങളിലെ ജനങ്ങളുടെ സൈ്വാര്യ ജീവിതത്തിന്‌ ഭീഷണിയായി വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്‌. കാട്ടുപന്നികള്‍ ജനവാസ മേഖലയിലെ പല ഭാഗത്തും ചത്തുവീഴുന്നുണ്ട്‌. ഇതിന്റെ കാരണമെന്താണന്നറിയാതെ ജനങ്ങള്‍ ഭയപ്പെട്ടാണ്‌ കഴിയുന്നത്‌. പല ഭാഗത്തുീ ചത്തു കിടക്കുന്ന പന്നിയുടെ ജാഡം മറവ്‌ ചെയ്യാതെ അഴുകി ദുര്‍ഗന്ധം വമിക്കുന്നതു കൊണ്ട്‌ പരിസരവാസികളുടെ ജീവിതം ദുസ്സഹ മായിരിക്കുന്നു. ചത്തു കിടക്കുന്ന പന്നികളുടെ ജഡം മറവ്‌ ചെയ്യുന്നതിന്‌ വനം വകുപ്പോ പഞ്ചായത്തോ തയാറാകുന്നില്ലന്നും പന്നികള്‍ ചാകുന്നതിന്റെ കാരണം എന്താണന്ന്‌ കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലന്നുീ ജനങ്ങള്‍ക്ക്‌ പരാതിയുണ്ട്‌.
പകര്‍ച്ച രോഗമാണ്‌ പന്നികള്‍ ചാകാനുള്ള കാരണമെങ്കില്‍ അതിനുളള പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്‌. ഈ മേഖലയില്‍ ചെറുതും വലുതുമായ നിരവധി പന്നിഫാമുകളുണ്ട്‌. ഇവയുടെ നിലനില്‍പിനും കാട്ടുപന്നികള്‍ ചത്തുവീഴുന്നതിന്റെ കാരണം അടിയന്തരമയി കണ്ടത്തേണ്ടതുണ്ട്‌. പന്നിയുടെ ജഡം മറവ്‌ ചെയ്യുന്നതിന്‌ പഞ്ചായത്തിനും വനം വകുപ്പിനും ഫണ്ടില്ലന്നാണ്‌ അറിയിച്ചതെന്ന്‌ നാട്ടുകാര്‍ മംഗളത്തോടു പറഞ്ഞു.
കാട്ടാനയെ പ്രതിരോധിക്കാന്‍ പഞ്ചായത്ത്‌ വൈദ്യുതി വേലി നിര്‍മ്മിച്ചിട്ടുണ്ടങ്കിലും അത്‌ മറികടന്ന്‌ ആനകള്‍ ജനവാസ മേഖലകളിലുള്ള വീടുകളിലും എത്തിയിരിക്കുന്നു. മലയോര മേഖലയില്‍ പ്രത്യേകിച്ച്‌ വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷക്ക്‌ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ജനങ്ങള്‍ ആവശ്യപ്പെടുന്നത്‌.

Post a Comment

Previous Post Next Post
Join Our Whats App Group