Join News @ Iritty Whats App Group

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ മഹിളാ കോണ്‍ഗ്രസ് വായ മൂടിക്കെട്ടി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ മഹിളാ കോണ്‍ഗ്രസ് വായ മൂടിക്കെട്ടി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

ഇരിട്ടി: ഛത്തീസ്ഗഢിൽ കള്ള കേസിൽ കുടുക്കി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെയും കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയിൽ വായ മൂടിക്കെട്ടി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.  

പ്രതിഷേധ സംഗമം കെ പി സി സി മെമ്പർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നസീമ ഖാദർ, പി.വി. ധനലക്ഷ്മി, ഉഷ അരവിന്ദ്, മിനി പ്രസാദ്, ലിസമ്മ ജോസഫ്, കെ. വി. ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group