Join News @ Iritty Whats App Group

ഇന്‍ഡിഗോ മസ്‌കത്ത്- കണ്ണൂര്‍ സര്‍വീസ് നിര്‍ത്തുന്നു; റീഫണ്ട് ലഭിക്കും; കണ്ണൂര്‍- ഒമാൻ സെക്ടറില്‍ ഇനി നിരക്ക് വര്‍ധിക്കും

സ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സർവീസ് പ്രോവൈഡർമാരായ ഇന്ഡിഗോ എയര്ലൈന്സ് മസ്കത്ത്- കണ്ണൂര് റൂട്ടിലെ വിമാന സര്വീസ് നിര്ത്തുന്നു.


ഈ മാസം 23 വരെ മാത്രമാണ് വിമാന ടിക്കറ്റുകള് ബുക്ക് ചെയ്യാന് കഴിയുന്നത്.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്ക്ക് റീഫണ്ട് നല്കി തുടങ്ങി. സീസണ് അവസാനിച്ചതോടെ ഒമാന് സെക്ടറിലേക്ക് യാത്രക്കാര് കുറയും എന്ന വിലയിരുത്തലിലാണ് സര്വീസ് അവസാനിപ്പിക്കാന് ഒരുങ്ങുന്നതെന്ന് ട്രാവല് ഏജന്റുമാർ പറയുന്നത്.

ഓഗസ്റ്റ് 23നു ശേഷം നേരിട്ട് സര്വീസുകള് ലഭ്യമല്ല എന്നു ബുക്കിംഗ് വെബ്സൈറ്റില് നല്കിയിട്ടുണ്ട്.

ഒമാൻ - കണ്ണൂർ റൂട്ടില്‍ സര്വീസ് വര്ധിപ്പിക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യങ്ങള്ക്ക് പിന്നാലെ ഈ വർഷം മേയ് പകുതിയോടെയാണ് മസ്കത്തിനും കണ്ണൂരിനും ഇടയില് ഇന്ഡിഗോ സര്വീസ് തുടങ്ങുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു സര്വീസുകള്. മത്സരാധിഷ്ഠിത വില കാരണം യാത്രക്കാർക്കിടയില്‍ ഇത് ജനപ്രിയമായിരുന്നു. കുറഞ്ഞ നിരക്കില് ടിക്കറ്റും ലഭ്യമായിരുന്നു. കണ്ണൂര് സെക്ടറിലേക്ക് ഇന്ഡിഗോ സര്വീസ് നിര്ത്തുന്നതോടെ ഈ സെക്ടറില് എയര് ഇന്ത്യ സര്വീസ് മാത്രമായി ചുരുങ്ങും. പ്രതിദിനം സര്വീസ് ലഭ്യമാണെങ്കിലും ടിക്കറ്റ് നിരക്ക് ഉയരാന് ഇത് ഇടയാക്കും.

എന്നാല്, സര്വീസ് നിര്ത്തലാക്കുന്നത് സംബന്ധിച്ചു ഇന്ഡിഗോ ഔദ്യോഗികകമായി പ്രതികരിച്ചിട്ടില്ല. എങ്കിലും കുവൈത്ത് മാധ്യമം ദി അറബ് സ്റ്റോറിസിനോട് ഇൻഡിഗോ വക്താവ് വാർത്തകള്‍ ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. ദി അറേബ്യൻ സ്റ്റോറീസിനോട് (TAS) പ്രത്യേകമായി സംസാരിച്ച ഇൻഡിഗോ പ്രതിനിധി, റൂട്ട് താല്‍ക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം "കുറഞ്ഞ സീസണല്‍" കാരണമാണെന്നും എയർലൈനിന്റെ വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമാണെന്നും സ്ഥിരീകരിച്ചു. എയർലൈനിന്റെ പ്രതിനിധി ട്രാവല്‍ ഏജൻസികളെ ഈ മാറ്റം വളരെ മുൻകൂട്ടി അറിയിച്ചിരുന്നതയാണ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group