Join News @ Iritty Whats App Group

ഇരിട്ടി മാടത്തിൽ ഓട്ടോ ഡ്രൈവർകുഴഞ്ഞു വീണ് മരിച്ചു


മാടത്തിയിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു


ഇരിട്ടി: ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു.മാടത്തിയിൽ ടൗണിലെ ഓട്ടോ ഡ്രൈവർ
മാടത്തിയിൽ വാഴപ്പറമ്പിലെ ചാലത്തു ഹൗസിൽ ചാലത്ത് രൂപേഷ് (43) ആണ് കുഴഞ്ഞുവീണ് മരിച്ചത്
ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം.ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സി പി എം പ്രവർത്തകനായ രൂപേഷ് സി പി എം വാഴപ്പറമ്പ് ബ്രാഞ്ച് അംഗമാണ്,ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു അംഗമായ ഇദ്ദേഹം
മാടത്തിയിൽ എൽ പി സ്കൂൾ പിടിഎ പ്രസിഡൻ്റായും പ്രവർത്തിച്ചു വരികയായിരുന്നു.
പരേതനായ ചാലത്ത് രവീന്ദ്രൻ്റെയും പദ്മാവതിയുടെയും മകനാണ് 
ഭാര്യ : മൃദുല (സി പി എം വാഴപ്പറമ്പ് ബ്രാഞ്ച് അംഗം)
മക്കൾ : ശ്രീപാർവതി, ശ്രീപുണ്യ (ഇരുവരും മാടത്തിൽ എൽ പി സ്കൂൾ വിദ്യാർ ത്ഥികൾ )
സഹോദരി : രമ്യ (വട്ട്യറ).
സംസ്കാരം :ചൊവ്വാഴ്ച്ച .

 സ്കൂളിന് നാളെ അവധി

ഇരിട്ടി: മാടത്തിയിൽ എൽ പി സ്കൂൾ പിടിഎ പ്രസിഡൻ്റ് ചാലത്ത് രൂപേഷിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് സ്കുളിന് ചൊവ്വാഴ്ച്ച അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു




Post a Comment

Previous Post Next Post
Join Our Whats App Group