Join News @ Iritty Whats App Group

കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും നിര്‍ദ്ദേശം; രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തമ്മിലടി വേണ്ട

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍?ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തര്‍ക്കം ഒഴിവാക്കണമെന്ന് കോണ്‍?ഗ്രസില്‍ ആവശ്യം. ഇക്കാര്യം കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും പാര്‍ട്ടി യോ?ഗത്തില്‍ നിര്‍ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശങ്ങള്‍ ഉന്നയിച്ചത്. യോ?ഗത്തില്‍ പാര്‍ട്ടി എടുത്ത നടപടി നേതാക്കള്‍ ശരിവച്ചു. രാഹുലിന്റെ രാജിയും സസ്‌പെന്‍ഷനുമായും ബന്ധപ്പെട്ട് പലതരത്തിലുള്ള ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്നത്.

കോണ്‍?ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ക്കും രാജിയുമായി ബന്ധപ്പെട്ട് വിഭിന്നാഭിപ്രായങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ടായത്. യുവതികളുടെ ലൈം?ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, യൂത്ത് കോണ്‍?ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ വന്നാല്‍ സംരക്ഷണം നല്‍കുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രം?ഗത്തെത്തി.

ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഭാ?ഗം അല്ലല്ലോ, തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി. രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കും. നിലവില്‍ സംരക്ഷണം കൊടുക്കാന്‍ രാഹുല്‍ കോണ്‍ഗ്രസുകാരന്‍ അല്ലല്ലോ. രാഹുല്‍ എന്ന് മണ്ഡലത്തില്‍ വരുമെന്ന കാര്യവും കെപിസിസി തീരുമാനിക്കുമെന്നും എ തങ്കപ്പന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group