Join News @ Iritty Whats App Group

അപൂര്‍വ രോഗം തട്ടിയെടുത്ത മക്കള്‍ക്ക്‌ വേണ്ടി നിര്‍മിച്ച സ്‌മാരകം ഇനി മട്ടന്നൂര്‍ നഗരസഭയ്‌ക്ക്

ട്ടന്നൂര്‍ നഗരസഭയിലെ കാരയിലാണ്‌ രണ്ടു കോടി രൂപ മൂല്യം വരുന്ന സ്‌ഥലവും കെട്ടിടവും പൂര്‍ത്തീകരിച്ച്‌ ഇതിനകം മട്ടന്നൂര്‍ നഗരസഭക്ക്‌ കൈമാറിയത്‌.


അപൂര്‍വ രോഗം തട്ടിയെടുത്ത മക്കളുടെ സ്‌മരണ നിലനിര്‍ത്തുന്നതിന്‌ കാരയിലെ വി.എം. ബാലന്റെ വലിയ ആഗ്രഹമാണ്‌ പൂവണിയുന്നത്‌. എന്നാല്‍ അതിന്‌ സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം ഇന്നില്ല. മക്കളുടെ മരണശേഷം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നമാണ്‌ കാരയില്‍ അദ്ദേഹം നല്‍കിയ ഭൂമിയില്‍ യാഥാര്‍ഥ്യമായത്‌. ബാലന്റെയും അധ്യാപികയായ ഭാര്യ ജാനകിയുടെയും മക്കളായ ജയരാജും ബീനയും അപൂര്‍വ രോഗത്തിന്‌ അടിപ്പെട്ട്‌ മരണപ്പെടുകയായിരുന്നു. 


1993 ഒക്‌ടോബര്‍ 19ന്‌ 36ാമത്തെ വയസില്‍ ജയരാജും 2010 ജൂലൈ 29ന്‌ 36ാമത്തെ വയസില്‍ ബീനയും മരിച്ചു. രണ്ടു മക്കളുടെയും വിയോഗത്തോടെ അവരുടെ സ്‌മരണക്കായി എന്തെങ്കിലും ചെയ്ണയമെന്ന ആഗ്രഹം ഈ അധ്യാപക ദമ്ബതികള്‍ക്കുണ്ടായി. അതിനായി തന്റെ സമ്ബാദ്യത്തില്‍ ഒരു ഭാഗം നീക്കിവെക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തന്റെ ആഗ്രഹം അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. തന്റെ പേരില്‍ കാരയിലുള്ള 50സെന്റ്‌ സ്‌ഥലവും അവിടെ കെട്ടിടം നിര്‍മിക്കുന്നതിനുള്ള തുക നല്‍കാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതിന്‍റെ അടിസ്‌ഥാനത്തില്‍ അന്നത്തെ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ പി. പുരുഷോത്തമനുമായി ബാലനന്റെ സുഹൃത്തുക്കള്‍ ബന്ധപ്പെട്ടു.



ഇതിന്റെ അടിസ്‌ഥാനത്തില്‍ പി. പുരുഷോത്തമന്‍ പ്രസിഡന്റും ഇപ്പാഴത്തെ നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത്‌ സെക്രട്ടറിയായും എം. ദിവാകരന്‍ ട്രഷററുമായി ചാരിറ്റബിള്‍ ട്രസ്‌റ്റ് രൂപീകരിച്ചു. 2021 ഓഗസ്‌റ്റ് 24ന്‌ 50 സെന്റ്‌ സ്‌ഥലം ബാലന്‍ ഇവര്‍ക്ക്‌ കൈമാറി. തന്റെ ജീവിതകാലത്തുതന്നെ ഇവിടെ സ്‌മാരക കെട്ടിടം നിര്‍മിച്ച്‌ നഗരസഭക്ക്‌ കൈമാറണമെന്ന ആഗ്രഹമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. കെട്ടിടം നിര്‍മിക്കുന്നതിന്‌ അദ്ദേഹം തുക കൈമാറുകയും ചെയ്‌തു. ബാലന്റെ ആഗ്രഹ പ്രകാരം തന്നെ പ്ലാന്‍ തയ്യാറാക്കി നിര്‍മാണം തുടങ്ങുകയും ചെയ്‌തു. നിര്‍മാണം ത്വരിതഗതിയില്‍ നടക്കുന്നതനിടയില്‍ അസുഖബാധിതനായ ബാലന്‍ 2023 ഏപ്രില്‍ 30ന്‌ മരണപ്പെട്ടു. അതിനിടെ ഇവിടെ അങ്കണവാടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഏതാണ്ട്‌ രണ്ടു കോടി രൂപ മൂല്യം വരുന്ന സ്‌ഥലവും കെട്ടിടവും പൂര്‍ത്തീകരിച്ച്‌ ഇതിനകം മട്ടന്നൂര്‍ നഗരസഭക്ക്‌ കൈമാറിയിട്ടുണ്ട്‌. 16ന്‌ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്‌ഘാടനം ചെയ്യുന്ന മട്ടന്നൂര്‍ നഗരസഭ ജയരാജ്‌- ബീന സ്‌മാരക മള്‍ട്ടി ഫെസിലിറ്റേഷന്‍ സെന്ററില്‍ വാക്‌ വേ, പൂന്തോട്ടം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്‌.

Post a Comment

Previous Post Next Post
Join Our Whats App Group