കണ്ണൂരിൽ യുവതിയെ പെട്രോള്‍ ഒഴിച്ച് തീവെച്ചു; കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു, യുവതിക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍: കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിൽ ആണ് സംഭവം. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി രജീഷാണ് ആക്രമണം നടത്തിയത്. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ അജീഷിനും പൊള്ളലേറ്റു.
Post a Comment