Join News @ Iritty Whats App Group

മഞ്ഞപ്പിത്തവും അമീബിക് മസ്തിഷ്ക്ക ജ്വരവും;ഇരിട്ടി നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി


ഇരിട്ടി : അമീബിക് മസ്തിഷ്ക്ക ജ്വരവും മഞ്ഞപ്പിത്തവും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നഗരസഭയിൽ സംഘാടക സമിതിയും ബോധവൽക്കരണ ക്ലാസ്സും നടന്നു. ജലാശയങ്ങൾ മലിനീകരിക്കപ്പെടുന്നതിൻ്റെ ഭാഗമായി ജലജന്യ രോഗങ്ങൾ വർദ്ധിക്കുകയും ചിലഭാഗങ്ങളിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുകയാണ്. 


ഇതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു . നഗരസഭ പരിധിയിലെ മുഴുവൻ വീടുകളും ഒന്നാം ഘട്ടത്തിൽ ക്ലോറിനേഷൻ ചെയ്യും. ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ ഹരിത കർമ്മസേന കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രവർത്തത്തിന് പങ്കാളികളാകും. പരിശീലന പരിപാടിയിൽ നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിശദീകരണം നടത്തി. താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർ വൈസർ രാജേഷ് വി ജെയിംസ്, സി.കെ. ഷിബു മോൻ എന്നിവർ ക്ലാസ്സെടുത്തു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. സോയ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.കെ. ബൾക്കീസ്, നഗരസഭ ജെ എച്ച് ഐ സ്വപ്ന ശ്രീ, യംഗ് പ്രൊഫഷണൽ ശ്രേയ, എം. ഗീത എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group