ഇരിട്ടി: കാക്കയങ്ങാട് പിടാങ്ങോട്ടെ മുതിർന്ന സി പി എം നേതാവും മുൻ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് അംഗവും , മുഴക്കുന്ന് സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറു മായിരുന്ന പി. വി. പത്മനാഭൻ (83) അന്തരിച്ചു.
സി പി എം അവിഭക്ത മുഴക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായും, കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി രൂപീകരിച്ചത് മുതൽ ദീർഘകാലം ലോക്കൽ കമ്മിറ്റി അംഗവുമായിപ്രവർത്തിച്ചിട്ടുണ്ട്. നല്ലൂർ , നല്ലൂർ ബി ബ്രാഞ്ചുകളുടെ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച പത്മനാഭൻ നിലവിൽ പിടാങ്ങോട് ബ്രാഞ്ച് അംഗമാണ്. മുഴക്കുന്ന് കാക്കയങ്ങാട് ലോക്കലുകളിൽ കർഷക-കർഷക തൊഴിലാളി സംഘടനകളുടെ നേതൃനിരയിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഓമന. മക്കൾ: പ്രസന്ന, പ്രസീത, പ്രമീള, പ്രഭാവതി, പ്രിയ. മരുമക്കൾ: പ്രഭാകരൻ (പിടാങ്ങോട്), പ്രഭാകരൻ (കോയിപ്ര), മോഹനൻ (കണ്ണാടിപ്പറമ്പ്), പ്രമോദ് (മുഴക്കുന്ന്), സന്തോഷ് (ഇരിവേരി). സഹോദരങ്ങൾ: പൈതൽ, രവി, നളിനി, മോഹനൻ, പരേതനായ പ്രേമരാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ10 മണിക്ക് തില്ലങ്കേരി പൊതു ശ്മശാനത്തിൽ.
Post a Comment