Join News @ Iritty Whats App Group

കല്ലില്‍ തട്ടി ഉലഞ്ഞ് വന്ദേഭാരത് എക്‌സ്പ്രസ്; കണ്ണൂരില്‍ പാളത്തില്‍ കല്ലുവെച്ച അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍

ണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്ബോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍.


പുതിയതെരു സ്വദേശികളായ വിദ്യാർഥികളാണ് പിടിയിലായത്. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുേന്പാള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ പാലത്തിന് സമീപമാണ് സംഭവം.

കണ്ണൂർ സ്റ്റേഷൻ കടന്നുപോയ വന്ദേഭാരത് പാളത്തിലെ കല്ലില്‍ തട്ടി ഉലഞ്ഞു. ലോക്കോ പൈലറ്റ് അറിയിച്ചതിനെത്തുടർന്ന് റെയില്‍വേ എസ്‌ഐ കെ. സുനില്‍കുമാർ, ആർപിഎഫ് എഎസ്‌ഐ ഷില്‍ന ശ്രീരഞ്ജ്, ഉദ്യോഗസ്ഥരായ കെ.പി. ബൈജു, സി.പി. ഷംസുദ്ദീൻ എന്നിവർ സ്ഥലത്തെത്തി. പാളത്തില്‍ വണ്ടി കയറി കല്ലുകള്‍ പൊടിഞ്ഞതായി കണ്ടെത്തി. കുറച്ചു കുട്ടികള്‍ പാളത്തിലൂടെ പോകുന്നത് കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. പിന്നീട് കുട്ടികളെ കണ്ടെത്തി. പാളത്തില്‍ കല്ലുെവച്ചെന്ന് ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

സ്കൂള്‍ അവധി ആയതിനാല്‍ റെയില്‍പ്പാളത്തിനടുത്തുള്ള കുളത്തില്‍ നീന്താൻ വന്നതായിരുന്നു കുട്ടികള്‍. കല്ലുകള്‍ കൗതുകത്തിന് പാളത്തില്‍ െവച്ചതണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. കുട്ടികളെ കണ്ണൂർ ആർപിഎഫ് സ്റ്റേഷനില്‍ എത്തിച്ചു. രക്ഷിതാക്കളെ വിവരം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group