Join News @ Iritty Whats App Group

‘ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ല’; രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന്‍റെ സർക്കുലർ

‘ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ല’; രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന്‍റെ സർക്കുലർ



കേരള സര്‍വ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന്‍റെ സർക്കുലർ. ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ല എന്ന് സർക്കുലറിൽ പറയുന്നു. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും വൈസ് ചാൻസിലർ വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അതിന് അധികാരം ഉള്ളൂ എന്നും സർക്കുലറിൽ പറയുന്നു. ഫയൽ വിളിച്ചു വരുത്താനോ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ അധികാരമില്ല വ്യക്തിഗതമായി സിൻഡിക്കേറ്റ് അംഗങ്ങൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും ഉത്തരവുകളോ ജീവനക്കാർ അംഗീകരിക്കേണ്ടെന്നും അത്തരം നടപടികൾ ഉണ്ടായാൽ വൈസ് ചാൻസിലറെ അറിയിക്കാനും മിനി കാപ്പൻ സർക്കുലറില്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group