പേരാവൂർ : ഈ മാസം ഒന്നുമുതല്‍ പേരാവൂർ ടൗണില്‍ നടപ്പിലാക്കാനൊരുങ്ങിയ ട്രാഫിക് പരിഷ്ക്കരണ പ്രഖ്യാപനം നടപ്പായില്ല.
വിവിധ വ്യാപാരി സംഘടനകളുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം ചേർന്ന പഞ്ചായത്തുതല ട്രാഫിക്ക് അവലോകന സമിതി യോഗം ചേർന്ന് രൂപീകരിച്ച ഉപസമിതിയുടെ നിർദ്ദേശം അനുസരിച്ചാണ് പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചത്.
ഉപസമിതി അംഗങ്ങള്‍ സംയുക്തമായി ടൗണിലെ വിവിധ ഭാഗങ്ങള്‍ സന്ദർശിച്ചാണ് പ്രശ്നങ്ങളെ വിലയിരുത്തിയത്.സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റാണ് ട്രാഫിക് പരിഷ്കരണ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും പുതിയ നിർദേശങ്ങള്‍ നടപ്പിലാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ഇപ്പോഴും അനുമതി ഇല്ലാത്ത ഇടങ്ങളിലാണ് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത്. ടൗണില്‍ ട്രാഫിക്ക് നിയന്ത്രണത്തിന് പൊലീസുകാരെയോ ഹോം ഗാർഡുകളെയോ നിയോഗിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.
Post a Comment