Join News @ Iritty Whats App Group

തലസ്ഥാനത്തും എറണാകുളത്തുമുള്ള സൗകര്യം ഇനി കണ്ണൂരിലും, ട്രെയിൻ യാത്രക്കാരുടെ സ്ഥിരം പ്രശ്നത്തിന് പരിഹാരമാകുന്നു

ണ്ണൂർ: ട്രെയിൻ ഇറങ്ങിയ ഉടൻ തന്നെ സ്റ്റേഷനില്‍ നിന്നും ഇ സ്‌കൂട്ടർ വാടകയ്‌ക്കെടുത്ത് കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചരിക്കാൻ സൗകര്യമൊരുങ്ങുന്നു.


പയ്യാമ്ബലം ബീച്ച്‌, കണ്ണൂർ കോട്ട, അറക്കല്‍ മ്യൂസിയം എന്നിവിടങ്ങള്‍ സന്ദർശിക്കാനുള്ള സാഹചര്യമാണ് നിലവില്‍ ഒരുങ്ങുന്നത്. സഞ്ചാരികള്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യം. ട്രെയിൻ ഇറങ്ങിയാല്‍ വാഹനത്തിനായി അന്വേഷിച്ച്‌ നടക്കേണ്ടതില്ല. സ്റ്റേഷനില്‍ തന്നെ എല്ലാ സൗകര്യങ്ങളും ലഭിക്കും എന്നതാണ് പ്രത്യേകത.
കണ്ണൂരിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ്വ് നല്‍കുന്ന ഈ സംരംഭം സഞ്ചാരികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷ. കണ്ണൂരിനൊപ്പം പഴയങ്ങാടി, മാഹി, തലശ്ശേരി ഉള്‍പ്പെടെ സംസ്ഥാനത്ത് മൊത്തം 17 സ്റ്റേഷനുകളിലാണ് ഇലക്‌ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കുന്നത്. എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വലിയ സ്റ്റേഷനുകളില്‍ നിലവിലുള്ള 'റെന്റ് എ ബൈക്ക്' സൗകര്യമാണ് കണ്ണൂരിലേക്കും വ്യാപിപ്പിക്കുന്നത്.

കണ്ണൂരില്‍ നിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്‌ ടൂറിസം സാധ്യതകള്‍ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം സ്റ്റേഷനുകളില്‍ പുതിയ സംരംഭങ്ങള്‍ ഏർപ്പെടുത്തി
വൈവിധ്യവത്കരണത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു.

വാടകയ്‌ക്കെടുക്കാം നിബന്ധനകളോടെ
സമയം: മണിക്കൂർ അടിസ്ഥാനത്തിലും ദിവസ വാടകയ്ക്കും വാഹനം ലഭിക്കും
ആവശ്യമായ രേഖകള്‍: ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും
സുരക്ഷാ സൗകര്യങ്ങള്‍: ജി.പി.എസ് സംവിധാനവും ഹെല്‍മെറ്റും ലഭിക്കും

നടത്തിപ്പ്: റെയില്‍വേ നല്‍കുന്ന സ്ഥലത്ത് സ്വകാര്യ കരാറുകാർ നടത്തുന്ന സംരംഭം

സ്‌റ്റേഷനിലും കൂടുതല്‍ സൗകര്യങ്ങള്‍
ചെരിപ്പ്, മൊബൈല്‍ ഷോപ്പുകള്‍
ഗിഫ്റ്റ് ഷോപ്പുകള്‍ (പാവകളും സ്റ്റേഷനറി സാധനങ്ങളും)
ബ്യൂട്ടി പാർലറുകളും ഹെയർ സലൂണുകളും

എ.ടി.എം മെഷീനുകള്‍
ഐസ്‌ക്രീം പാർലറുകള്‍

ഹിറ്റായി ഇലക്‌ട്രിക് ബഗ്ഗി

കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ ഇലക്‌ട്രിക് ബഗ്ഗി സേവനം യാത്രക്കാരില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്‌ഫോമിലൂടെ സഞ്ചരിക്കാനുള്ള ഈ സൗകര്യം വലിയ ആശ്വാസമാണ്.

ബഗ്ഗി സേവനത്തിന് ഒരാള്‍ക്ക് ഈടാക്കുന്നത്. 8 കിലോ വരെ ബാഗ് സൗജന്യം, അധിക ബാഗിന് 10 രൂപ വീതം.

Post a Comment

Previous Post Next Post
Join Our Whats App Group