ചെന്നൈ:ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാൻ ആണെന്ന പരാമര്‍ശത്തില്‍ ബിജെപി എംപി അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ രംഗത്ത്.കുട്ടികളോടുള്ള പ്രതികരണം അസ്വസ്ഥപ്പെടുത്തുന്നതെന്ന് കനിമൊഴി എംപി പ്രതികരിച്ചു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ ബിജെപി എംപി അവഹേളിക്കുന്നു .ക്‌ളാസ്‌മുറിയിൽ തെറ്റിധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുന്നു
ജിജ്ഞാസയെ പരിപോഷിപ്പിക്കുന്നതിൽ ആണ് ഇന്ത്യയുടെ പുരോഗതിയുടെ നിലനിൽപ്പ് ഐതിഹ്യത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിൽ അല്ല പുരോഗതി എന്നും കനിമൊഴി പറഞ്ഞു. ബഹിരാകാശ ദിനത്തിൽ അനുരാഗ് താക്കൂർ പങ്കുവച്ച വീഡിയോ വൈറൽ ആയിരുന്നു
Post a Comment