Join News @ Iritty Whats App Group

ഇരിട്ടി മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു;വ്യാപനം ശക്തമായതോടെ പരിശോധനകൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

ഇരിട്ടി: ഇരിട്ടി മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. മേഖലയിൽ വ്യാപിക്കുന്ന  മഞ്ഞപ്പിത്തത്തിന്റെ ഉറവിടം ഇതുവരെ  കണ്ടെത്താനാകാത്തത് ആശങ്കയുണ്ടാക്കുന്നു.ഇരിട്ടി നഗരസഭാ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലുമാണ് രോഗം വ്യാപിക്കുന്നത്.വ്യാപനം ശക്തമായതോടെ ഇരിട്ടി നഗരസഭാ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി.

ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ 40 ലേറെ വിദ്യാർത്ഥികൾക്കും അഞ്ചിലധികം അധ്യാപകർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.സ്കൂൾ കിണറിൽ നിന്നുള്ള വെള്ളമാണ് രോഗകാരണമെന്ന നിഗമനം ശക്തമായ തോടെ സ്കൂളിലെ വെള്ളം പരിശോധനക്കയച്ചിരുന്നു.പരിശോധനാ ഫലം വന്നതോടെ രോഗവ്യാപനം സ്കൂളിലെ വെള്ളത്തിൽ നിന്നല്ലെന്ന് വ്യക്തമായി.  


ടൗണിലെ ഹോട്ടലുകളിലും രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടു കടകളിലും ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ശതമാക്കി. പല സ്ഥാപനങ്ങളും വൃത്തി ഹീനമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി.സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ഇരിട്ടി മേഖലയിൽ മഞ്ഞപ്പിത്തം വ്യാപിക്കുകയും ഉറവിടം കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധന ഉണ്ടായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.


പായം പഞ്ചായത്തിൽ വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയ വീട്ടുകരോട് ഉടൻ പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്തു.



Post a Comment

Previous Post Next Post
Join Our Whats App Group